ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് നാട്
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് നാട്

ഇടുക്കി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. പരപ്പില്‍ നടന്ന യോഗം രാജു ചെമ്പന്‍കുളം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. അഡ്വ. ജെയിംസ് കാപ്പന്‍ അധ്യക്ഷനായി. മാരിയില്‍ രാജേന്ദ്രന്‍, ജോസഫ് പനന്താനം, ഷാജി പി ജോസഫ്, ജോസഫ് കുര്യന്‍ തയ്യില്‍, സന്തോഷ് പി എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഏലപ്പാറ മണ്ഡലം കമ്മിറ്റി വളകോട്ടില്‍ നടത്തിയ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷനായി. ജോര്‍ജ് ജോസഫ് കണാക്കാലി, സണ്ണി മഞ്ജനാമറ്റം, സജി മാടശ്ശേരി, സാബു മണ്ണാറാത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






