പൈനാവ്- പെരുംകാല ബൈപാസ് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്: പരാതിയുമായി നാട്ടുകാര്‍
പൈനാവ്- പെരുംകാല ബൈപാസ് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്: പരാതിയുമായി നാട്ടുകാര്‍
ഇടുക്കി: പൈനാവ്- താന്നിക്കണ്ടം- പെരുംകാല ബൈപാസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. നിര്‍മാണ സാമഗ്രികളുടെ നിലവാരത്തെക്കുറിച്ച് നാട്ടുകാരുടെ പരാതിപ്പെട്ടതോടെ ജോലികള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് 250 മീറ്റര്‍ ഭാഗം വീണ്ടും ടാര്‍ ചെയ്തത്. 98 ലക്ഷം രൂപ മുതല്‍മുടക്കില്‍ ബിഎം ബിസി നിലവാരത്തിലാണ് നിര്‍മിക്കേണ്ടതെങ്കിലും പലസ്ഥലങ്ങളിലും ടാറിങ് വിണ്ടുകീറിയതായും ഇവിടെ മണ്ണിട്ടതായും പരാതിക്കാരന്‍ ബിനു ആരോപിച്ചു.
റോഡ് ടാറിങ്ങില്‍ 27 വര്‍ഷത്തെ പരിചയമുള്ളയാളാണ് ബിനു. ഇതോടൊപ്പം ഓടയുടെ നിര്‍മാണവും മറ്റ് ജോലികളും പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തില്‍ ക്രമക്കേടുള്ളതായും നാട്ടുകാര്‍ ആരോപിച്ചു.
What's Your Reaction?