കുട്ടിക്കാനം എം.ബി.സി എൻജിനീയറിങ് കോളേജിൽ റാഗിങ് - ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുട്ടിക്കാനം എം.ബി.സി എൻജിനീയറിങ് കോളേജിൽ റാഗിങ് - ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇടുക്കി: കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി റാഗിങ് - ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറയിലെ വിദ്യാർത്ഥികളിൽ നിന്നും പൂർണ്ണമായും റാഗിംഗ് പ്രവണത ഒഴിവാക്കുക, മദ്യം -മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുകളുടെ ഉപയോഗത്തിനെതിരെ സജ്ജമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത് പരിപാടി പീരുമേട് സബ് ഇൻസ്‌പെക്ടർ ജെഫി ജോർജ് ഉദ്ഘാടനം ചെയ്തു.
പീരുമേട് എസ്. സി. പി. ഓ ഷാനു വാഹിദ് ക്ലാസുകൾക് നേതൃത്വം നൽകി. കോളേജ് ന്യൂ അക്കാഡമിക് ബ്ലോക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി. ഐ. ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ. ജോൺ സാമൂവൽ, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ, എന്നിവർ സംസാരിച്ചു.
What's Your Reaction?






