ഉപ്പുതറ ടൗണിൽ കുടിവെള്ള വിതരണം മുടങ്ങുന്നുവെന്ന് പരാതി

ഉപ്പുതറ ടൗണിൽ കുടിവെള്ള വിതരണം മുടങ്ങുന്നുവെന്ന് പരാതി

Mar 13, 2024 - 20:59
Jul 6, 2024 - 21:00
 0
ഉപ്പുതറ ടൗണിൽ കുടിവെള്ള വിതരണം മുടങ്ങുന്നുവെന്ന് പരാതി
This is the title of the web page

ഇടുക്കി: റോഡിനടിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ നന്നാക്കുന്നതിനായി റോഡ് പൊളിക്കുന്നത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതിനെ തുടർന്ന് ഉപ്പുതറ ടൗണിൽ കുടിവെള്ളവിതരണം മുടങ്ങുന്നുവെന്ന് പരാതി.

ഉപ്പുതറ ടൗണിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയിൽ പലയിടങ്ങളിലും പൈപ്പുകൾപൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ഈ പൈപ്പുകൾ മാറ്റാൻ പിഡബ്ല്യുഡി റോഡ് പൊളിക്കേണ്ടതായിട്ടുണ്ട്. അതേസമയം ബിഎംപിസി നിലവാരത്തിൽ പണിത റോഡ് പലതവണ കുത്തിപ്പൊളിച്ച ശേഷം നിലവാരമില്ലാതെയാണ് വാട്ടർ അതോറിറ്റി റോഡ് പുനസ്ഥാപിക്കുന്നത്.

ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ് . അല്ലാത്തപക്ഷം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

What's Your Reaction?

like

dislike

love

funny

angry

sad

wow