തകടിയേല്‍ രാജാക്കാട് ഷോറൂം ഉദ്ഘാടനം ഏപ്രില്‍ 4ന്
തകടിയേല്‍ രാജാക്കാട് ഷോറൂം ഉദ്ഘാടനം ഏപ്രില്‍ 4ന്
ഇടുക്കി: തകടിയേല്‍ ഗ്രൂപ്പിലെ മൂന്നാമത് ടെക്സ്റ്റയില്‍സ് ഷോറൂം ഏപ്രില്‍ 4മുതല്‍ രാജാക്കാട്ട് പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 11ന് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 4 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കും. കൂടാതെ, ടിവി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും.
ചടങ്ങില്‍ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ ധനസഹായവും കൈമാറും. വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷത്തോടനുബന്ധിച്ച് തകടിയേലിന്റെ പൊന്‍കുന്നം, കട്ടപ്പന എന്നീ ഷോറൂമുകളിലും ഗിഫ്റ്റ് വൗച്ചര്‍, സമ്മാനങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ടി ജി കലേഷ്‌കുമാര്‍, സംഗീത കലേഷ്, നിതിന്‍ കലേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

