ഗതാഗത നിയന്ത്രണം പിന്‍വലിച്ചു
ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ഏലപ്പാറ -പരപ്പ് റൂട്ടില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഉപ്പുതറ തവാരണ റോഡില്‍ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതാണ് ഗതാഗത നിരോധനം മാറ്റാന്‍ കാരണം. കെ. എസ് ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ വഴി തിരിച്ചുവിട്ടതോടെ മേരികുളം കൂരാംപാറ പാലത്തില്‍ വലിയ ഗതാഗത തടസം ഉണ്ടായിരുന്നു. ബുധനാഴ്ച കട്ടപ്പനയില്‍ നിന്നു കോട്ടയത്തിനു പോയ കെ.എസ്.ആര്‍.ടി.സി. ബസ്, മേരികുളം കുരമ്പാറ പാലത്തില്‍ കുടുങ്ങി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് തടസം നീങ്ങിയത്. മറ്റ് ബൈ റോഡുകള്‍ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലാണ് ഗതാഗത നിരോധനം മാറ്റിയത്. എന്നാല്‍ ആലടി ഭാഗത്ത് പാറ അടര്‍ന്നു വീണതോടെ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റോഡിലേക്ക് അടര്‍ന്നു വീണ പാറകള്‍ മാറ്റി ഗതാഗതം പ്രധാന വഴി തന്നെ പുനക്രമീകരിക്കാനാണ് അധികൃതരുടെ നീക്കം. ഉപ്പുതറ തവാരണ റോഡ് ഗതാഗത യോഗ്യമാകുന്ന മുറയ്ക്ക് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങള്‍ ബൈ റോഡുകള്‍ വഴി തിരിച്ചുവിടും.
What's Your Reaction?






