മേരികുളം സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മേരികുളം സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: മേരികുളം സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. വര്‍ഗീസ് കുളംമ്പള്ളിന്‍ അധ്യക്ഷനായി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ ഫാ. മെല്‍വിന്‍ കളപ്പുരക്കല്‍ സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലയില്‍, ഹെഡ്മിസ്ട്രസ് ബിന്ദു സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ടോം തോമസ്, സീനിയര്‍ അസിസ്റ്റന്റ് റോമിയ റോസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






