ചെമ്പകപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം
ചെമ്പകപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

ഇടുക്കി : ചെമ്പകപ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 20 വർഷമായി സിപിഎം ഭരിച്ചുകൊണ്ടിരുന്ന സഹകരണ സംഘമാണ് യുഡിഎഫ് ഭൂരിപക്ഷം നേടി പിടിച്ചെടുത്തത്. 9 അംഗങ്ങളുള്ള ഭരണസമിതിയിൽ എസ് സി എസ് ടി സംഭരണ സീറ്റും, 40 വയസിൽ താഴെയുള്ള വനിതാ സംഭരണ സീറ്റും എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ബാക്കി 7 സീറ്റുകളിലേക്കുള്ള മത്സരത്തിൽ എൽഡിഎഫിന് രണ്ട് സീറ്റുകളിൽ മാത്രമേ വിജയിക്കാൻ ആയുള്ളൂ. 5 സീറ്റുകൾ നേടിയ യുഡിഎഫിന് ഭരണം ലഭിക്കും. പള്ളിക്കാനം ടൗണിൽ വിജയിച്ച സ്ഥാനാർഥികളും പ്രവർത്തകരും വിജയാഘോഷ പ്രകടനം നടത്തി.
കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ജോസുകുട്ടി അരീപ്പറമ്പിൽ,തോമസ് കടൂത്താഴെ, ഓ ടി ജോൺ, അഭിലാഷ് പരിന്തിരിക്കൽ,മാത്യു കൊച്ചുകുറുപ്പശ്ശേരിൽ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു.
What's Your Reaction?






