പൗർണമി ബസ് സർവീസ് ജീവനക്കാരുടെ നാലാമത് സംഗമം
പൗർണമി ബസ് സർവീസ് ജീവനക്കാരുടെ നാലാമത് സംഗമം

ഇടുക്കി: ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്നും മറ്റ് ജില്ലകളിലേക്ക് അടക്കം യാത്ര ഒരുക്കിയിരുന്ന പൗർണമി ബസ് സർവീസ് ജീവനക്കാരുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഹൈറേഞ്ചിന്റെ പൊതു വീഥികളിൽ വർഷങ്ങളായി സുരക്ഷിത യാത്ര ഉറപ്പാക്കിയ ബസ് സർവീസിന്റെ പഴയ ജീവനക്കാരുടെ അടക്കമുള്ള കണ്ടുമുട്ടൽ കൂടിയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം. വർഷങ്ങൾക്കു മുമ്പേ പൗർണമിയിൽ ജോലിക്ക് ഉണ്ടായിരുന്നവരും നിലവിൽ ഉള്ളവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. മുൻ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് സാബു മാത്യു, സെക്രട്ടറി എ ജോസഫ് അനൂപ് ദിവാകരൻ, അജയൻ കുമളി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






