ഇടുക്കി: അടിമാലി ഉപജില്ലാ ശാസ്‌ത്രോത്സവം 28, 29 ദിവസങ്ങളില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയമേളയിലായി 80ലേറെ സ്‌കൂളുകളില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്യും. ആദ്യദിനം ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകളും രണ്ടാംദിനം ഐടി, പ്രവൃത്തിപരിചയ മേളകളും നടക്കും. തിങ്കളാഴ്ച രാവിലെ 8.30മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.