കുമളിയില്‍ നിന്ന് ഐ ഫോണുകള്‍ മോഷ്ടിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍
കുമളിയില്‍ നിന്ന് ഐ ഫോണുകള്‍ മോഷ്ടിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ഇടുക്കി: കുമളി തേക്കടികവലയിലെ കടയില്‍ നിന്ന് രണ്ട് ഐ ഫോണ്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃച്ചിയില്‍ ബാങ്ക് മാനേജരായ ദീപക്(35) ആണ് പിടിയിലായത്. ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പം തേക്കടി സന്ദര്‍ശിക്കാന്‍ കുമളിയിലെത്തിയ ഇയാള്‍ സ്വകാര്യ ഹോംസ്റ്റയിലാണ് താമസിച്ചത്. ഐ ഫോണുകള്‍ക്ക് പുറമേ മറ്റ് ഇലക്‌ട്രോണിക് സാധനങ്ങള്‍ കൂടി മോഷ്ടിച്ച് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കുമളി എസ്എച്ച്ഒ പി എസ് സുജിത്, പാലാ എസ്എച്ച്ഒ ജോബിന്‍ ആന്റണി എന്നിവരടങ്ങിയ സംഘം തൃച്ചിയില്‍ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ പീരുമേട് കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






