തങ്കമണിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്

തങ്കമണിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്

Apr 16, 2024 - 19:22
Jul 2, 2024 - 19:23
 0
തങ്കമണിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: തങ്കമണി ഫാക്ടറിപ്പടി - പുഷ്പഗിരി റോഡില്‍ അമല ഗിരിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ അമ്പലമേട് സ്വദേശി തോമ്പിത്തറയില്‍ വിനീഷിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. അമലഗിരിയില്‍ നിന്നും അമ്പലമേടിന് പോകുകയായിരുന്ന വിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന അമ്പലമേട് തേയില ഫാക്ടറി ജീവനക്കാരന്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ വിനീഷിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. കാമാക്ഷി പഞ്ചായത്തിന് കീഴിലുള്ള റോഡാണിത്. ഒരു വാഹനത്തിനു മാത്രം കടന്നു പോകാന്‍ കഴിയുന്ന വീതി കുറവുള്ള റോഡാണിത്. കൂടാതെ ഇരു സൈഡില്‍ നിന്നും കാഴ്ച മറക്കുന്ന പുല്ലുകളും മരങ്ങളും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ കാണാന്‍ സാധിക്കാതെ വരുമെന്നതും ഈ ഭാഗത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. തങ്കമണി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow