വെള്ളയാം കുടിയിൽ ഓട്ടോയിൽ ബൈക്ക് ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്
വെള്ളയാം കുടിയിൽ ഓട്ടോയിൽ ബൈക്ക് ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്

ഇടുക്കി : കട്ടപ്പന വെള്ളയാംകുടിയിൽ വാഹനാപകടം. വൈകിട്ട് അഞ്ചരയോടെയാണ് അപകടം. വെള്ളയാംകുടി സ്കൈ റോക്ക് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ വെള്ളയാംകുടി സ്വദേശിയായ ബൈക്ക് യാത്രികനെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്നും ഓട്ടോയിലെത്തിയവരെ ഇറക്കിയ ശേഷം വണ്ടിക്കൂലി വാങ്ങുന്ന സമയത്ത് ബൈക്ക് ഓട്ടോയിലിടിക്കുകയായിരുന്നു.ബുള്ളറ്റിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഓട്ടോ റിക്ഷയുടെ വലതു വശത്ത് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കട്ടപ്പനയിൽ നിന്നും പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
തിരക്കേറിയ കട്ടപ്പന ഇടുക്കി റോഡിൽ അമിത വേഗതയും അശ്രദ്ധയും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
What's Your Reaction?






