വാളാര്‍ഡിയില്‍ റോഡരികിലെ മരങ്ങള്‍ മുറിച്ച് നീക്കാത്തതില്‍ പ്രതിഷേധം ശക്തം
വാളാര്‍ഡിയില്‍ റോഡരികിലെ മരങ്ങള്‍ മുറിച്ച് നീക്കാത്തതില്‍ പ്രതിഷേധം ശക്തം

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ റോഡരികില്‍ നില്‍ക്കുന്ന വന്‍ മരങ്ങള്‍ മുറിച്ച് നീക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റ് വക ഭൂമിയിലാണ് കാല്‍നട വാഹന യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സമീപത്തെ 10 ഓളം വീടുകള്‍ക്കും അപകടഭീതി പരത്തി വന്‍ മരങ്ങള്‍ നില്‍ക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് പ്രദേശവാസിയായ ശങ്കര്‍ എന്നയാളുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം സംഭവിച്ചിരുന്നു. 112 വര്‍ഷത്തിലധികം പഴക്കമുള്ള വാക മരങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമായിട്ടും മുറിച്ച് മാറ്റാത്തത് എന്തു കാരണത്താലാണ് എസ്റ്റേറ്റ് അധികൃതര്‍ വ്യക്തമാക്കണമെന്ന് കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം ഉദയസൂര്യന്‍ ആവശ്യപ്പെട്ടു.
ഈ വര്‍ഷം മഴയ്ക്ക് മുന്‍പായി മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് പ്രദേശവാസികളുടെ പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അപകടകമായ രീതിയില്‍ റോഡരുകില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മേല്‍ നടപടി എടുക്കേണ്ടത് ദുരന്ത നിവാരണ അതോരിറ്റിയില്‍ നിന്നും മാറ്റി അതാത് തദ്ദേള്‍ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിഷിപ്തമാക്കിയതോടുകൂടിയാണ് തടസവും കാല താമസങ്ങളും നേരിടുന്നതെന്നാണ് ആരോപണം. വാളാര്‍ഡിയില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ ധരിപ്പിക്കുകയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമര്‍പ്പിക്കുകയും മരങ്ങള്‍ മുറിച്ച് നീക്കുവാന്‍ എസ്റ്റേറ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതുമാണെന്ന് വാര്‍ഡ് മെമ്പര്‍ കെ മാരിയപ്പന്‍ പറഞ്ഞു. അപകടകരമായി നിലകൊള്ളുന്ന മരങ്ങള്‍ ഇനിയും മുറിച്ചു നീക്കുന്നതില്‍ കാലതാമസം വരുത്തുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം ഉദയ സൂര്യന്‍, ഭാരവാഹിയായ എന്‍ മഹേഷ്, വാര്‍ഡ് മെമ്പര്‍ കെ മാരിയപ്പന്‍, യൂത്ത് കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് വിഘ്‌നേഷ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






