ചപ്പാത്തില്‍ ഇന്നോവ കാര്‍ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു
ചപ്പാത്തില്‍ ഇന്നോവ കാര്‍ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു

ഇടുക്കി: ചപ്പാത്ത് പെട്രോള്‍ പമ്പിന് സമീപം ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 3 ഓടെയാണ് അപകടം. കട്ടപ്പന സ്വദേശികളായ മുഴുവന്‍ ചിരട്ടയില്‍ ജോമോനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം മാത്യു കളത്തിയാനിക്കനിക്കലിന്റെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. ജോമോന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിലാര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു.
What's Your Reaction?






