കട്ടപ്പനയില്‍ പോത്തിറച്ചി വില 300 രൂപ
കട്ടപ്പനയില്‍ പോത്തിറച്ചി വില 300 രൂപ

ഇടുക്കി: കട്ടപ്പന നഗരസഭയുടെ മീറ്റ് സ്റ്റാളില്‍ പോത്തിറച്ചി വില 300 രൂപ. കഴിഞ്ഞ ദിവസം വരെ കട്ടപ്പനയില്‍ ഒരു കിലോ ഇറച്ചിക്ക് 350 , എല്ലിന് 230 എന്നിങ്ങനെയായിരുന്നു വില. പുതിയതായി സ്റ്റാള്‍ ലേലം പിടിച്ച നടത്തിപ്പുകാര്‍ ഇറച്ചിക്ക് 300, എല്ലിന് 200 ആയി വില കുറക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇറച്ചി വാങ്ങാന്‍ പല സ്ഥലത്തു നിന്നുമുള്ളവരുടെ വന്‍ തിരക്കാണ് കട്ടപ്പനയില്‍ അനുഭവപ്പെടുന്നത്. മുണ്ടക്കയത്ത് 380, തൊടുപുഴ 400. തൂക്കുപാലം 350 തുടങ്ങി ഹൈറേഞ്ചിലെ എല്ലാ സ്ഥലത്തും ഇറച്ചിക് വില കൂട്ടി വില്‍ക്കുമ്പോഴാണ് കട്ടപ്പനയില്‍ കിലോക്ക് 50 രൂപാ കുറച്ചു വില്‍പ്പന നടത്തുന്നത്. രാവിലെ 6.30 മുതല്‍ സ്റ്റാള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.
What's Your Reaction?






