മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 8 കോടി രൂപ അനുവദിച്ചതായി അഡ്വ. ഡീന്‍ കുര്യാക്കോസ്
മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 8 കോടി രൂപ അനുവദിച്ചതായി അഡ്വ. ഡീന്‍ കുര്യാക്കോസ്

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച കെച്ചി-ദനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍- ബോഡിമെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 8 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ഏതാനും നാളുകള്‍ക്ക് മുമ്പാണ് റോഡിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടന്നത്. പിന്നീട് മഴക്കാലത്ത് പാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മണ്ണിടിയുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു.
What's Your Reaction?






