വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന് ഏലക്ക വാങ്ങി പണം നല്‍കാത മുങ്ങിയ മലപ്പുറം സ്വദേശികള്‍ പൊലീസ് പിടിയില്‍ 

വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന് ഏലക്ക വാങ്ങി പണം നല്‍കാത മുങ്ങിയ മലപ്പുറം സ്വദേശികള്‍ പൊലീസ് പിടിയില്‍ 

Sep 10, 2026 - 13:23
Sep 10, 2026 - 14:00
 0
വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന് ഏലക്ക വാങ്ങി പണം നല്‍കാത മുങ്ങിയ മലപ്പുറം സ്വദേശികള്‍ പൊലീസ് പിടിയില്‍ 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് അഞ്ച് കിലോ ഏലയ്ക്ക വാങ്ങി  പണം നല്‍കാതെ മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ്  ഷാഹിന്‍(21) അഭിത്ത് മൂസ(42) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കള്‍ സാധനം വാങ്ങിയശേഷം ഗൂഗിള്‍ പേ വഴി 15750 രൂപ അയച്ചുവെന്ന് കാണിക്കുന്ന മെസേജ് വ്യാപാരിയെ കാണിക്കുകയും ചെയ്തു. എന്നാല്‍ വ്യാപാരി അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം ലഭിച്ചിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. കുമളി ഭാഗത്തേയ്ക്ക് പോയ ഇവരെ 66-ാംമൈലിനുസമീപം കുമളിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കാണുകയും വണ്ടിപ്പെരിയാര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow