സിപിഐഎം അണക്കരയില്‍ നയ വിശദീകരണയോഗം ചേര്‍ന്നു 

സിപിഐഎം അണക്കരയില്‍ നയ വിശദീകരണയോഗം ചേര്‍ന്നു 

Sep 10, 2026 - 13:03
 0
സിപിഐഎം അണക്കരയില്‍ നയ വിശദീകരണയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: അണക്കരയില്‍ ചക്കുപള്ളം പഞ്ചായത്തംഗം ഷാന്‍ ജോസഫിന് മര്‍ദനമേറ്റ സംഭവത്തില്‍ സിപിഐഎം നയവിശദീകരണ യോഗം ചേര്‍ന്നു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും സംഘര്‍ഷത്തിലേക്ക് പോകാന്‍ സിപിഐഎമ്മിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാന്‍ ജോസഫിന്റെ വ്യാപാര സ്ഥാപനത്തില്‍ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വണ്ടന്‍മേട് പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ മര്‍ദിച്ച ഷാന്‍ ജോസഫിനെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ചക്കുപള്ളം ലോക്കല്‍ സെക്രട്ടറി ഷെല്ലി തോമസ് അധ്യക്ഷനായി. വണ്ടന്‍മേട് ഏരിയാ സെക്രട്ടറി ടി എസ് ബിസി, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍,  സി കണ്ണന്‍, അജി പോളച്ചിറ, എ എന്‍ രാമചന്ദ്രന്‍, അനു ടി എസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow