മുല്ലപ്പെരിയാറിലെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ തേക്കടിയില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്: അനുമതി നല്‍കിയത് വനംവകുപ്പ്

മുല്ലപ്പെരിയാറിലെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ തേക്കടിയില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്: അനുമതി നല്‍കിയത് വനംവകുപ്പ്

Sep 10, 2026 - 11:38
 0
മുല്ലപ്പെരിയാറിലെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ തേക്കടിയില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്: അനുമതി നല്‍കിയത് വനംവകുപ്പ്
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന പഴയ ബോട്ടുകള്‍ വനമേഖലയില്‍ പ്രദര്‍ശനത്തിനുവച്ച് തമിഴ്‌നാട്. തേക്കടിയിലെ വനപാലകരുടെ അനുമതിയോടെയാണ് ചെക്ക്‌പോസ്റ്റില്‍നിന്ന് ബോട്ട് ലാന്‍ഡിലേക്കുള്ള റോഡരികില്‍ തമിഴ്‌നാടിന്റെ ഓഫീസിനുസമീപം ജലരത്‌ന, കണ്ണകി എന്നീ രണ്ട് ബോട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോട്ടുകള്‍ പ്രദര്‍ശനത്തിനുവയ്ക്കാന്‍ അനുമതി നല്‍കിയ വനപാലകരുടെ നടപടി വിവാദമായിരിക്കുകയാണ്.
തമിഴ്‌നാട് 1984ലും 1986ലുമായി നീറ്റിലിറക്കിയ ജലരത്‌ന, കണ്ണകി ബോട്ടുകള്‍  കാലപ്പഴക്കത്തെ തുടര്‍ന്ന് തടാകത്തില്‍നിന്ന് മാറ്റിയിരുന്നു. നിലവില്‍ കൂടുതല്‍ സൗകര്യമുള്ള തമിഴ് അന്നൈ, കണ്ണകി എന്നീ ബോട്ടുകളിലാണ് യാത്ര.
പഴക്കംചെന്ന ബോട്ടുകള്‍ തടാകക്കരയില്‍ സൂക്ഷിച്ചശേഷം പിന്നീട് പൊളിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍ തമിഴ്‌നാടിന്റെ ബോട്ടുകള്‍ പൊളിച്ചുമാറ്റാതെ സഞ്ചാരികള്‍ കടന്നുപോകുന്ന പാതയോരത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ചര്‍ച്ചയായിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം ഇരുസംസ്ഥാനങ്ങള്‍ക്കും വൈകാരികമായതിനാല്‍ 40 വര്‍ഷത്തിലേറെ സവാരി നടത്തിയ ബോട്ടുകള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള സന്ദര്‍ശകരെ ലക്ഷ്യമിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow