പെരുവന്താനം കൊടുകുത്തിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു
പെരുവന്താനം കൊടുകുത്തിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു
ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ പെരുവന്താനം കൊടുകുത്തിക്കുസമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. വണ്ടിപ്പെരിയാറില്‍നിന്ന് മുണ്ടക്കയത്തേയ്ക്ക് പുറപ്പെട്ട കാര്‍ നിയന്ത്രണംവിട്ട്, പുനലൂരില്‍നിന്ന് പീരുമേട്ടിലേക്കുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ചുമട്ടുതൊഴിലാളികള്‍ അപകടത്തില്‍പെട്ട കാറുകളില്‍നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവന്താനം പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?

