ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസിഡന്റ് ജോസ് ആന്‍സല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും യുവജന ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ചക്കുപള്ളം ട്രൈബല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെള്ളിയാഴ്ച ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറിയിരുന്നു. വൈസ് പ്രസിഡന്റ് വത്സമ്മ ജയപ്രകാശ് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ മാത്യു പട്ടര്‍ക്കാല, ബിന്ദു ജയകുമാര്‍, സുരേന്ദ്രന്‍ മാധവന്‍, സൂസന്‍ മാത്യു, വി ജെ രാജപ്പന്‍, റീന വിനോദ്, മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ഇഗ്‌നേഷ്യസ് ദാസ്, അമ്മയ്‌ക്കൊരുമ്മ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാല, പഞ്ചായത്ത് സെക്രട്ടറി ജസ്മല്‍ ജലാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






