സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും, കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുഷ്പഗിരി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശിശുരോഗം, ശ്വാസകോശരോഗം, ത്വക്ക്രോഗം, കിഡ്‌നിരോഗങ്ങള്‍, അസ്ഥി രോഗം, പിഎഫ്ടി ടെസ്റ്റ്, ഈഎന്‍ടി, സര്‍ജറി, മെമ്മറി ക്ലിനിക്, സൈക്യാട്രി ചികിത്സ, നേത്ര രോഗങ്ങള്‍ , ഹൃദ്രോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. ക്യാമ്പില്‍ നിന്നും തുടര്‍ ചികിത്സകള്‍ക്കായി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് അര്‍ഹമായ എല്ലാ അനുകൂല്യങ്ങളും നല്‍കുമെന്ന് ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ പറഞ്ഞു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ്് ജോയി വെട്ടിക്കുഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സാബു നെല്ലമ്പുഴ അധ്യക്ഷനായി . കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മൂക്കാട്ട്, രഘുനാഥ് നെല്ലന്‍ കുഴി,എസ് ടി അഗസ്റ്റിന്‍ സ്രാമ്പിക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






