കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കട്ടപ്പന ഡിവിഷന്‍ സമ്മേളനം നടത്തി
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കട്ടപ്പന ഡിവിഷന്‍ സമ്മേളനം നടത്തി

ഇടുക്കി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ എം എസ് റാവുത്തര്‍ അനുസ്മരണവും കട്ടപ്പന ഡിവിഷന്‍ സമ്മേളനവും നടന്നു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളം കണ്ടതില്‍ ഏറ്റവും ഉജ്ജ്വലരായ ട്രേഡ് യൂണിയന്‍ നേതാക്കളില്‍ പ്രമുഖനായിരുന്നു എം എസ് റാവുത്തര്‍. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ജനിച്ച് കെഎസ്‌യു പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച റാവുത്തര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് വൈദ്യുതിബോര്‍ഡില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 30 വര്‍ഷത്തെ സേവനത്തിനുശേഷം 2003ല്‍ വൈദ്യുതി ബോര്‍ഡില്‍നിന്ന് വിരമിച്ച അദ്ദേഹം വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ രംഗത്ത് ജീവിതാന്ത്യം വരെ സജീവ സാന്നിധ്യമായി നിലനിന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ബി നായര്‍ മുഖ്യപ്രഭാഷണം നടത്തി. യൂസഫ് സി എം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമ്മൂട്ടില്‍, കട്ടപ്പന ഡിവിഷന്‍ പ്രസിഡന്റ് ബൈജു മനോഹര്‍, തോമസ് മാത്യു, മാത്യൂസ്, ജയന്‍ ടി കെ, നസീര്‍ എം ബി, ഗിരീഷ് അടിമാലി, ഷാനവാസ് പീരുമേട്, ഷബീര്‍ കെ ഐ, നാസര്‍ പി എച്ച്, ഉമ്മര്‍ വി എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






