മരിയാപുരം പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
മരിയാപുരം പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: മരിയാപുരം പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അനസ് കെ എച്ച് മുഖ്യവരണാധികാരിയായി. 14 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. മുതിര്‍ന്ന അംഗമായ ജോളി ജോയി ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുമെന്ന് അംഗങ്ങള്‍ അറിയിച്ചു. 27ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭരണസമിതി പ്രവര്‍ത്തനം ആരംഭിക്കും.
What's Your Reaction?