അടിമാലിയില്‍ മുദ്രപത്ര ക്ഷാമം

അടിമാലിയില്‍ മുദ്രപത്ര ക്ഷാമം

Aug 18, 2025 - 16:41
 0
അടിമാലിയില്‍ മുദ്രപത്ര ക്ഷാമം
This is the title of the web page

ഇടുക്കി: അടിമാലിയില്‍ നിലനില്‍ക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അവശ്യഘട്ടങ്ങളില്‍ മുദ്രപത്രം വാങ്ങാന്‍ മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സമീപ മേഖലകളിലെ ആളുകള്‍ അടിമാലിയില്‍ എത്തിയായിരുന്നു മുദ്രപത്രങ്ങള്‍ വാങ്ങിയിരുന്നത്. മുദ്രപത്ര ലഭ്യത ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും നിലവില്‍ വില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സി അടിമാലിയില്‍ ഇല്ലെന്നും ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുവെന്നും റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്തിലെയും വില്ലേജിലെയും സര്‍ട്ടിഫിക്കറ്റുകള്‍, ഭവനനിര്‍മാണ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സ്ഥലം ആധാരം ചെയ്യുന്നതിന് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മുദ്രപത്രം ആവശ്യമാണ്. മുദ്രപത്രം സമീപ പ്രദേശങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ ഇത് അധിക സാമ്പത്തിക ചിലവിനും കൃത്യ സമയത്ത് ലഭ്യമാകാത്തതിനും കാരണമാകുന്നു. ഉടന്‍ തന്നെ മേഖലയില്‍ മുദ്രപത്ര ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്് റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow