സിഐടിയു ജില്ലാ സമ്മേളനം 17 മുതല് 20 വരെ അണക്കരയില്
സിഐടിയു ജില്ലാ സമ്മേളനം 17 മുതല് 20 വരെ അണക്കരയില്
ഇടുക്കി: സിഐടിയു ജില്ലാ സമ്മേളനം 17, 18, 19, 20 തീയതികളില് അണക്കരയില് നടക്കും. 20ന് നടക്കുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന് ഉദ്ഘാടനംചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ജാഥകള് ശനിയാഴ്ച വൈകുന്നേരം സമ്മേളന നഗരിയായ അണക്കര എസ്എന്ഡിപി ഓഡിറ്റോറിയത്തില് എത്തിച്ചേരും. 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനില്കുമാര് ഉദ്ഘാടനംചെയ്യും. 20ന് നടക്കുന്ന മഹാറാലിക്കുശേഷം ചേരുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന് ഉദ്ഘാടനംചെയ്യും. കെ കെ ജയചന്ദ്രന്, സി കെ ഹരികൃഷ്ണന്, കെ പി മേരി എം എം മണി, സി വി വര്ഗീസ്, കെ എസ് മോഹനന്, ആര് തിലകന്, കെ വി ശശി ഉള്പ്പെടെയുള്ള നേതാക്കള് സമ്മേളനങ്ങളില് പങ്കെടുക്കും. കേന്ദ്രസംസ്ഥാന സര്ക്കാരുകള് തുടരുന്ന തൊഴിലാളി ദ്രോഹ നയങ്ങള്ക്കെതിരെയുള്ള പോരാട്ടങ്ങള്ക്ക് കരുത്തുപകരുന്ന തീരുമാനങ്ങള് സമ്മേളനത്തില് ഉണ്ടാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള് അറിയിച്ചു. വാര്ത്താസമ്മേളനത്തില് ടി എസ് ബിസി, സതീഷ് ചന്ദ്രന്, എ എന് രാമചന്ദ്രന്, എസ് സുധീഷ്, അജി പോളച്ചിറ, അനു ടി എസ് എന്നിവര് പങ്കെടുത്തു.
What's Your Reaction?