കട്ടപ്പനയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം

കട്ടപ്പനയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം

Oct 16, 2026 - 13:50
 0
കട്ടപ്പനയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം
This is the title of the web page

ഇടുക്കി: ഹര്‍ത്താല്‍ ദിനത്തില്‍ കട്ടപ്പന ബസ് സ്റ്റാന്‍ഡും പരിസരവും ശുചീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഏറെ തിരക്കേറിയ കട്ടപ്പന ബസ് സ്റ്റാന്‍ഡ് വൃത്തിഹീനമായ അവസ്ഥയിലായതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ദിനം പ്രയോജനപ്പെടുത്തി ശുചീകരണം നടത്താന്‍ നഗരസഭ ആരോഗ്യവിഭാഗം തീരുമാനിച്ചത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡും പരിസരവും പൂര്‍ണമായും വൃത്തിയാക്കിയത്. ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow