കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി: വിമലഗിരി സ്വദേശിനി അനുഷയുടെ 'തങ്കമനസ് '
കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി: വിമലഗിരി സ്വദേശിനി അനുഷയുടെ 'തങ്കമനസ് '
ഇടുക്കി: കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥരെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് വിമലഗിരി സ്വദേശിനി അനുഷ. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ അനുഷ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയുടെ സമീപമുള്ള എടിഎം കൗണ്ടറില്‍ എത്തിയപ്പോഴാണ് സ്വര്‍ണമാല ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍തന്നെ മുരിക്കാശേരി സ്റ്റേഷനിലെത്തി മാല ഏല്‍പ്പിച്ചു. എന്നാല്‍ സ്വര്‍ണം നഷ്ടപ്പെട്ട പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് സമീപത്തുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അറിയിപ്പ് നല്‍കുകയായിരുന്നു. രാജമുടി പുന്നക്കല്‍ അമല്‍ തുഷാര ദമ്പതികളുടെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. ഇവര്‍ കഴിഞ്ഞദിവസം മുരിക്കാശേരി ടൗണിലെത്തി തിരികെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. തുടര്‍ന്ന് വീടും പരിസരവും വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം കണ്ടത്. പരിശോധനയില്‍നിന്ന് ഇവരുടെ തന്നെ മാലയാണെന്ന് ഉറപ്പിച്ചശേഷം അനുഷയെ വിളിച്ചുവരുത്തി ദമ്പതികള്‍ക്ക് കൈമാറി. എസ്‌ഐമാരായ മണിയന്‍ കെ ഡി, റഷീദ്, എഎസ്‌ഐ ഹാജിറ, എസ്‌സിപിഒമാരായ ജോഫിള്‍ ജോണ്‍, ജയന്‍, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?