ലേല കേന്ദ്രങ്ങളില്‍നിന്ന് പണം ലഭിക്കാന്‍ വൈകുന്നു: ഏലക്ക പ്രാദേശിക വിപണിയില്‍ വിറ്റഴിച്ച് കര്‍ഷകര്‍
ലേല കേന്ദ്രങ്ങളില്‍നിന്ന് പണം ലഭിക്കാന്‍ വൈകുന്നു: ഏലക്ക പ്രാദേശിക വിപണിയില്‍ വിറ്റഴിച്ച് കര്‍ഷകര്‍
ഇടുക്കി: ഏലക്ക ലേല കേന്ദ്രങ്ങളില്‍ പതിവിന് വയ്ക്കുന്ന കര്‍ഷകര്‍ക്ക് സമയബന്ധിതമായി പണം ലഭിക്കുന്നില്ലെന്ന് ആരോപണം. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക വിപണികളില്‍ വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ലേലത്തിന് വയ്ക്കുന്ന ഏലക്കയുടെ വില 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് സ്‌പൈസസ് ബോര്‍ഡിന്റ മാനദണ്ഡം. ലേല കേന്ദ്രങ്ങളില്‍നിന്ന് ഏലക്ക വാങ്ങുന്ന വ്യാപാരി ഏഴ് ദിവസത്തിനുള്ളില്‍ ലേല കേന്ദ്രത്തിന് പണം അടയ്ക്കണം. ലേല കേന്ദ്രങ്ങള്‍ ഇത് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കണം. ഏതാനും ആഴ്ചകളായ ഏലക്കയുടെ വില 3000 മുകളില്‍ നില്‍ക്കുന്നതിനാല്‍ വന്‍കിട വ്യാപാരികള്‍ പണമിറക്കാന്‍ മടിക്കുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ലേല കേന്ദ്രങ്ങളില്‍നിന്ന് പണം അക്കൗണ്ടില്‍ ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ പല കര്‍ഷകരും പ്രാദേശിക വിപണിയില്‍ ഏലക്കായ വിറ്റഴിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഏലക്കായ ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരുദിവസം മാത്രം രണ്ട് പ്രധാന ലേലകേന്ദ്രങ്ങളില്‍ 1,35000 കിലോഗ്രാം ഏലക്കയാണ് പതിഞ്ഞത്.
What's Your Reaction?