വെള്ളം തിരിച്ചുവിട്ട് അയല്‍വാസി കൃഷിനാശമുണ്ടാക്കി: കരുണാപുരം പഞ്ചായത്ത് ഓഫീസില്‍ വയോധിക കിടപ്പുസമരം നടത്തി

വെള്ളം തിരിച്ചുവിട്ട് അയല്‍വാസി കൃഷിനാശമുണ്ടാക്കി: കരുണാപുരം പഞ്ചായത്ത് ഓഫീസില്‍ വയോധിക കിടപ്പുസമരം നടത്തി

Nov 14, 2025 - 11:06
 0
വെള്ളം തിരിച്ചുവിട്ട് അയല്‍വാസി കൃഷിനാശമുണ്ടാക്കി: കരുണാപുരം പഞ്ചായത്ത് ഓഫീസില്‍ വയോധിക കിടപ്പുസമരം നടത്തി
This is the title of the web page

ഇടുക്കി: ഓടയിലെ വെള്ളം അയല്‍വാസി തിരിച്ചുവിട്ട് കൃഷിനാശമുണ്ടാക്കുന്നതായി ആരോപിച്ച് കരുണാപുരം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ വയോധിക കിടപ്പുസമരം നടത്തി. രാമക്കല്‍മേട് കോമ്പമുക്ക് തടത്തില്‍ സുശീല രാജനാണ് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പായ വിരിച്ചുകിടന്ന് പ്രതിഷേധിച്ചത്. മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയയാളാണ് സുശീല. വിഷയത്തില്‍ പഞ്ചായത്തിന് പലതവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചു. ചക്കക്കാനം ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ പട്ടയംപടിയിലെ തോട്ടിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. എന്നാല്‍ വീട്ടിലേക്ക് വാഹനംകൊണ്ടുപോകുന്നതിനായി സമീപവാസി ഓട നികത്തി. തുടര്‍ന്ന് വീടിന്റെ പിന്‍വശത്ത് ഓട നിര്‍മിച്ച് വെള്ളം തന്റെ പുരയിടത്തിലേക്ക് തിരിച്ചുവിട്ടതായി സുശീല ആരോപിച്ചു. പുരയിടത്തിലെ കൃഷി സംരക്ഷിക്കാന്‍ നാലര ലക്ഷം രൂപ മുടക്കി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചെങ്കിലും അയല്‍വാസി വീണ്ടും വെള്ളം ഒഴുക്കുകയാണെന്നും ഇയാള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ഒത്താശ ചെയ്യുന്നതായും സുശീല പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow