പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വാഴത്തോപ്പ് പഞ്ചായത്ത് അനുമോദിച്ചു   

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വാഴത്തോപ്പ് പഞ്ചായത്ത് അനുമോദിച്ചു   

Jun 12, 2026 - 11:07
 0
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വാഴത്തോപ്പ് പഞ്ചായത്ത് അനുമോദിച്ചു     
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. മയക്കുമരുന്നുകളുടെയും രാസലഹരികളുടെയും ഉപയോഗത്തിലേയ്ക്ക് യുവതലമുറ വ്യാപകമായി വഴുതിവീഴുന്ന സാഹചര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗ്രാമപ്രദേശങ്ങളിലുപോലും ലഹരി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ആരും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു. ത്രിതല പഞ്ചായത്തം ഗങ്ങളായ ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, വിജി കണ്ണന്‍, ബിജു നില, എ പി ഉസ്മാന്‍, സെലിന്‍ വിത്സണ്‍, റിന്‍സി സിബി, പ്രഭ തങ്കച്ചന്‍, ടിന്റു സുഭാഷ്, അമ്മിണി ജോസ്, സിബി തകരപ്പള്ളി, സിജി ചാക്കോ, ജോസഫ് പാലാട്ടില്‍, രവി സുധാകരന്‍, നൗഷാദ് ടി ഇ തുടങ്ങിയവര്‍ പങ്കെടുത്തു. പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow