ചെറുതോണിയിലെ ലഹരി വില്‍പ്പന: കെവിവിഇഎസ് വനിതാവിങ് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി    

ചെറുതോണിയിലെ ലഹരി വില്‍പ്പന: കെവിവിഇഎസ് വനിതാവിങ് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി    

Jun 12, 2026 - 10:51
 0
ചെറുതോണിയിലെ ലഹരി വില്‍പ്പന: കെവിവിഇഎസ് വനിതാവിങ് ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി    
This is the title of the web page

ഇടുക്കി: ചെറുതോണി മേഖലയില്‍ ലഹരി-ഗുണ്ടാ സംഘങ്ങള്‍ നടത്തുന്ന അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെവിവിഇഎസ് വനിതാവിങ്  ചെറുതോണി യൂണിറ്റ് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന് നിവേദനം നല്‍കി. ജില്ലാ ആസ്ഥാന മേഖലയില്‍ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ മഫ്തിയില്‍ ഉള്‍പ്പെടെ പൊലീസിന്റെ സേവനം നിര്‍ബന്ധമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുമാസമായി ചെറുതോണി ടൗണ്‍ കേന്ദ്രീകരിച്ച് കൗമാരക്കാരും യുവാക്കളും ഉള്‍പ്പെടുന്ന ഒരുസംഘം ലഹരിയുടെ സ്വാധീനത്തില്‍ ആക്രമണങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചെറുതോണി ടൗണിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും വഴിയാത്രക്കാരെ അസഭ്യം പറയുക, സ്ത്രീകള്‍ക്കുനേരെ മോശം ആംഗ്യങ്ങള്‍ കാണിക്കുക, പൊതുസ്ഥലങ്ങളില്‍ ഭീതിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുക തുടങ്ങിയ പരാതികള്‍ നിരന്തരം ഉയരുന്നതായും നിവേദനത്തില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. യൂണിറ്റ് പ്രസിഡന്റ് ആഗ്‌നസ് ബേബിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow