കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സന് സമര്‍പ്പിച്ചു  

കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സന് സമര്‍പ്പിച്ചു  

Jun 11, 2026 - 18:40
Jun 11, 2026 - 18:57
 0
കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: കട്ടപ്പന വൈഎംസിഎയും വിവിധ സംഘടനകളും തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സന് സമര്‍പ്പിച്ചു  
This is the title of the web page

Slide 1
Slide 2

ഇടുക്കി : കട്ടപ്പന നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും പാർക്കിങ് പ്രതിസന്ധിക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി തയ്യാറാക്കിയ പൊതുനിർദേശങ്ങൾ ഉൾപ്പെടുത്തിയ നിവേദനം വൈഎംസിഎയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭാ ചെയർപേഴ്സന് സമർപ്പിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈഎംസിഎയുടെ നേതൃത്വത്തിൽ വിവിധ ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, ചിരി ക്ലബ്ബ്, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ നഗരത്തിലെ ഗതാഗത സംവിധാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് നിവേദനം തയ്യാറാക്കിയതെന്ന് പ്രതിനിധികൾ പറഞ്ഞു. നഗരത്തെയും പരിസര പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിവിധ ബൈപാസ് റോഡുകളും അനുബന്ധ പാതകളും നേരിട്ട് സന്ദർശിച്ച് ഓരോ റോഡിന്റെയും നിലവിലെ അവസ്ഥ, ഗതാഗത സാധ്യത, വലിയ വാഹനങ്ങളുടെ സഞ്ചാരയോഗ്യത, ഭാവി വികസന സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് നിർദേശങ്ങൾ രൂപീകരിച്ചത്. നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ, സ്കൂൾ ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ബദൽ റൂട്ടുകൾ നിർദേശിച്ചിട്ടുണ്ട്. വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കാനും അപകടസാധ്യത ഒഴിവാക്കാനും കഴിയുമെന്നും സമീപ പ്രദേശങ്ങളുടെ വികസനത്തിനും ഇത് സഹായകരമാകുമെന്നും പ്രതിനിധികൾ പറഞ്ഞു. പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, ഭാവി വികസനം കൂടി കണക്കിലെടുത്ത് ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിവേദനം സ്വീകരിച്ച നഗരസഭാ ചെയർപേഴ്സൺ സമർപ്പിച്ച പൊതുനിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് അറിയിച്ചതായും വിഷയത്തിൽ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പ്രതിനിധികൾ പറഞ്ഞു. ശനിയാഴ്ച ചേരുന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ഈ നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത് പരിഗണിക്കുമെന്നും ചെയർപേഴ്സൺ ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു. കട്ടപ്പന നഗരത്തിന്റെ ഭാവി വികസനവും സുരക്ഷിതവും സുഗമവുമായ ഗതാഗത സംവിധാനവും ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ നിർദേശങ്ങൾ പ്രായോഗികമാക്കി നടപ്പാക്കിയാൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയും പ്രതിനിധികൾ പങ്കുവച്ചു. വാർത്താസമ്മേളനത്തിൽ വിവിധ സംഘടനാകളെ പ്രതിനിധികരിച്ച്  കെ ജെ ജോസഫ് ,പി എം ജോസഫ്, സൽജു ജോസഫ്, ഡോക്ടർ വിനോദ് കുമാർ ,ജോർജി മാത്യു ,മനോജ് പിജി ,വിപിൻ വിശ്വനാഥൻ ,ടോമി ഫിലിപ്പ്, പിജി മനോജ് എന്നിവർ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow