പുലിപ്പേടിയില്‍ രാജാക്കാട് മമ്മട്ടിക്കാനം
പുലിപ്പേടിയില്‍ രാജാക്കാട് മമ്മട്ടിക്കാനം

ഇടുക്കി: രാജാക്കാട് മമ്മട്ടിക്കാനത്ത് പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ജനം ഭീതിയില്‍. മൂലംകുഴില്‍ ഷാജിയുടെ മകന്‍ കഴിഞ്ഞദിവസം രാത്രി മമ്മട്ടിക്കാനം കവലയില്‍ പുലിയെ കണ്ടിരുന്നു. മണ്‍തിട്ടയില്‍നിന്ന് റോഡിലേക്ക് ചാടി പുലി ഓടിമറയുകയായിരുന്നു. ഉടന്‍ വീട്ടിലെത്തിയ ഇദ്ദേഹം വനപാലകരെ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പൊന്‍മുടി ഫോറസ്റ്റ് ഓഫീസര്‍ പി എ ജോണ്‍സന്റെ നേതൃത്വത്തിലുള്ള വനപാലകരും മനുഷ്യ വന്യജീവി ലഘൂകരണ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തുനിന്ന് വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇവയുടെ ചിത്രങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
What's Your Reaction?






