ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് അഭിവാദ്യ സദസുകള്‍ നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് അഭിവാദ്യ സദസുകള്‍ നടത്തി
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് വിവിധ വാര്‍ഡുകളില്‍ സദസ്സുകള്‍ നടത്തി. ചക്കുപള്ളം, വണ്ടന്‍മേട്, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലായുള്ള 50 വാര്‍ഡുകളിലും പരിപാടി നടത്തി. ചക്കുപള്ളം പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ നടന്ന പരിപാടി സിപിഐഎം ഏരിയ സെക്രട്ടറി ടി എസ് ബിസി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളില്‍ എല്‍ഡിഎഫ് നേതാക്കള്‍ സംസാരിച്ചു. നിയമഭേദഗതിക്കെതിരായ ദുഷ്പ്രചരണം ജനം തള്ളിക്കളയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന യുഡിഎഫ് പിന്തിരിയണമെന്നും നേതാക്കള്‍ പറഞ്ഞു. വിവിധ യോഗങ്ങളില്‍ സതീഷ് ചന്ദ്രന്‍, ജോസ് ആന്‍സല്‍, കുസുമം സതീഷ്, ഷെല്ലി തോമസ്, സജിതാഭായി യേശുരാജ്, വി ജെ രാജപ്പന്‍, മെറീന ജോണ്‍, കെ എം സുരേന്ദ്രന്‍, എം ടി ബാബു, കെ ടി ഭാസി, പി ഗോപി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

