കട്ടപ്പന നഗരസഭയിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു
കട്ടപ്പന നഗരസഭയിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു
 
                                ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനംചെയ്തു. 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് പുതപ്പ് വീടുകളില്‍ എത്തിച്ചുനല്‍കി. 550 പേരാണ് ഗുണഭോക്താക്കള്‍. 2025- 26 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ഗ്രാമസഭകളില്‍നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. നഗരസഭ സെക്രട്ടറി അജി കെ ഫിലിപ്പ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആരതി ജഗദീഷ്, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
     
     
    


 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                             
                                            