മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു
മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു
ഇടുക്കി: അണക്കര മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന മീനപ്പൂര മഹോത്സവം സമാപിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന ആറാട്ട് എതിരേല്‍പ്പ് ഘോഷയാത്രയ്ക്ക് താലപ്പൊലി, അലങ്കാര കാവടി, വിവിധ നൃത്തരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ വ മികവേകി. എതിരേല്‍പ്പ് ഘോഷയാത്രയ്ക്ക് എന്‍എസ്എസ് കരയോഗം ചെല്ലാര്‍കോവില്‍ ശാഖയും കുരുവിക്കാട്ടുപാറ മുനീശ്വര ദേവീക്ഷേത്രം അധികൃതരും സ്വീകരണം നല്‍കി. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയതോടെ താലപ്പൊലി സമര്‍പ്പണം, കൊടിയിറക്ക്, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും നടന്നു. തുടര്‍ന്ന് കോട്ടയം മെഗാ വോയ്‌സ് അവതരിപ്പിച്ച ഗാനമേളയും നടന്നു. തന്ത്രി പൂത്തോട്ട ലാലന്‍, മേല്‍ശാന്തി കെ എസ് സുനില്‍കുമാര്‍, അമല്‍ സുരേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?