പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

Mar 29, 2026 - 13:29
 0
പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
This is the title of the web page

ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. വികാരി ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറത്തോട് ടൗണില്‍ കുരിശുപള്ളിയോടുചേര്‍ന്ന് പ്രത്യേകം തയാറാക്കിയ പന്തലില്‍ നടന്ന കുരുത്തോല വെഞ്ചിരിപ്പിനും
 പ്രാര്‍ഥനകള്‍ക്കും ശേഷം കുരുത്തോല പ്രദക്ഷിണവും നടന്നു. നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. അസിസ്റ്റന്റ് വികാരി ഫാ. മെല്‍ഫിന്‍ കരിവേലിക്കല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്ത സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow