അയ്യപ്പന്‍കോവില്‍ ആറേക്കറില്‍ ഓണാഘോഷം
അയ്യപ്പന്‍കോവില്‍ ആറേക്കറില്‍ ഓണാഘോഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആറേക്കര്‍ നേതാജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണരാവം - 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്തംഗം നിഷാ ബിനോജ് ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വാദ്യമേളങ്ങളുടെയും , പുലികളിയുടെയും , മാവേലിയുടെയും അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രദേശവാസികള്‍ ഒന്നിച്ചുചേര്‍ന്നുണ്ടാക്കിയ ഓണസദ്യയും പായസവും വിതരണം ചെയ്തു. വിവിധ തരത്തിലുള്ള കലാപരിപാടികളും - ഓണക്കളികളും , മത്സരങ്ങളും , സൗഹൃദ വടംവലിയും നടന്നു. ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രാദേശിക കലാകാരന്മാര്‍ പങ്കെടുക്കുന്ന മെഗാഷോയും അരങ്ങേറും. സാംസ്‌കാരിക വേദി പ്രസിഡന്റ് സുധീഷ് ദാസ് , സെക്രട്ടറി വി എം ബിജു, രക്ഷാധികാരികളായ പി ആര്‍ സോമന്‍ , പി പി ദിവാകരന്‍, ജോയി ജോസഫ് , അനീഷ് മാത്യു, വിനോദ് ഇ.എസ്, സുനില്‍ ജോസ് , നിതീഷ് തങ്കച്ചന്‍ , പ്രതീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






