കൊളുക്കുമല ഡ്രൈവേഴ്സ് ഐക്യ ട്രേഡ് യൂണിയന്‍ സൂര്യനെല്ലിയില്‍ പ്രതിഷേധ പ്രകടനം നടത്തി
കൊളുക്കുമല ഡ്രൈവേഴ്സ് ഐക്യ ട്രേഡ് യൂണിയന്‍ സൂര്യനെല്ലിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ ടാക്സി ഡ്രൈവര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചിന്നക്കനാല്‍ കൊളുക്കുമല ഡ്രൈവേഴ്സ് ഐക്യ ട്രേഡ് യൂണിയന്‍ സൂര്യനെല്ലി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക, ടാക്സി ഡ്രൈവറെ ഷൂ ഇട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ മാപ്പുപറയുക, മര്‍ദിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പുറത്താക്കുക, ടാക്സി ഡ്രൈവര്‍മാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊലീസിന്റെ ഏകപക്ഷിയമായ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
What's Your Reaction?