കട്ടപ്പന നഗരസഭയിലെ റോഡുകള്‍ക്ക് 3.75 കോടി 

കട്ടപ്പന നഗരസഭയിലെ റോഡുകള്‍ക്ക് 3.75 കോടി 

Jan 23, 2026 - 13:36
 0
കട്ടപ്പന നഗരസഭയിലെ റോഡുകള്‍ക്ക് 3.75 കോടി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 3.75 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാതകളുടെ എസ്റ്റിമേറ്റ് തയാറാക്കലും ടെന്‍ഡര്‍ നടപടികളും തുടങ്ങി. അസിപ്പടി- കലുകുന്ന് റോഡ്- ഒരുകോടി, കെഎസ്ഇബി ജങ്ഷന്‍കല്ലുകുന്ന്-കല്ലറയ്ക്കല്‍പ്പടി റോഡ്- 50 ലക്ഷം, ഒഴുകയില്‍പ്പടിസെന്റ് ജോണ്‍സ് റോഡ്-25 ലക്ഷം, പുളിയന്‍മലഅമ്പലമേട്അമ്പലപ്പാറ റോഡ്- 25 ലക്ഷം, നമ്പ്യാപറമ്പില്‍ റോഡ് ബൈപാസ്‌കുന്തളംപാറ റേഷന്‍കടപ്പടിശാന്തിനഗര്‍പ്പടികൊച്ചുകുടിപ്പടി റോഡ്- 20 ലക്ഷം, കല്ലേപ്പാലംകുരിശടി റോഡ്- 15 ലക്ഷം, മുളകരമേട്-അങ്കണവാടിപള്ളിപ്പടി റോഡ്- 15 ലക്ഷം, കൊങ്ങിണിപ്പടവ്‌കൊവേന്തപ്പടി റോഡ്- 15 ലക്ഷം, പള്ളിപ്പടിപ്ലാവിലപ്പടി റോഡ്- 15 ലക്ഷം, കല്യാണത്തണ്ട്‌ന്യൂറോഡ്- 15 ലക്ഷം, ഒറീസപ്പടിനിര്‍മല്‍ജ്യോതിപ്പടി- 15 ലക്ഷം, ചെമ്പന്‍കുന്നേല്‍പ്പടിവാസുപ്പറമ്പില്‍പ്പടി- 15 ലക്ഷം എന്നിങ്ങനെയാണ് തുക. നഗരസഭ തുടര്‍ച്ചയായി അനാസ്ഥ കാട്ടുന്നതിനാല്‍ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. അറ്റകുറ്റപ്പണിയുടെ ചുമതല നഗരസഭയ്ക്കായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow