വണ്ടിപ്പെരിയാര്‍ ടൗണ്‍ ഭാഗത്തെ റോഡില്‍ വീണുകിടക്കുന്ന ഡീസല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു
വണ്ടിപ്പെരിയാര്‍ ടൗണ്‍ ഭാഗത്തെ റോഡില്‍ വീണുകിടക്കുന്ന ഡീസല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ലോറി സ്റ്റാന്‍ഡ് മുതല്‍ ടൗണ്‍ വരെയുള്ള ഭാഗത്തെ റോഡില്‍ വീണുകിടക്കുന്ന ഡീസലും ഓയിലും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം അണക്കരയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികന്‍ പെട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാറിലേയ്ക്ക് വരികയായിരുന്ന ബൈക്ക് യാത്രികനും സമാനമായ രീതിയില്‍ അപകടത്തില്‍പെട്ടത്. പിന്നീട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായത്. അപകടങ്ങള്‍ തുടര്‍ക്കഥയാകാതിരിക്കാന്‍ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി ഡീസല്‍ കഴുകി കളയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






