ഉപ്പുതറ സെമിത്തേരിപ്പടി മിച്ചഭൂമി റോഡ് ഉദ്ഘാടനം
ഉപ്പുതറ സെമിത്തേരിപ്പടി മിച്ചഭൂമി റോഡ് ഉദ്ഘാടനം

ഇടുക്കി: ഉപ്പുതറ സെമിത്തേരിപ്പടി മിച്ചഭൂമി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം സിനി ജോസഫ് നിര്‍വഹിച്ചു. നാളുകളായി തകര്‍ന്ന് കിടന്നിരുന്ന പാതയാണ് ഉപ്പുതറ പഞ്ചായത്തിന്റെ 12-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട സെമിത്തേരിപ്പടി മിച്ചഭൂമി റോഡ്. 500 ല്‍ അധികം കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്ന പാത പൂര്‍ണ്ണമായും തകര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2023- 24 മെയ്ന്റന്‍സ് ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ച് പാത യാത്രയോഗ്യമാക്കിയത്. 9 ലക്ഷം രൂപ ചിലവഴിച്ച് 250 മീറ്റര്‍ കോണ്‍ക്രീറ്റും ടാറിങ്ങുമാണ് നടത്തിയത്. പുതുക്കട പോസ്റ്റ് ഓഫീസ് പഠിക്കലേക്ക് ചെല്ലുന്ന പാതയില്‍ ബാക്കി ഭാഗം നവീകരിക്കാനായി 10 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സമയബന്ധിതമായി അടുത്ത ഘട്ടം കൂടി പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
What's Your Reaction?






