മ്ലാമലയില്‍ 16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
മ്ലാമലയില്‍ 16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

ഇടുക്കി : വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ 16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ പ്രതിയെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മ്ലാമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന 30 വയസ്സുള്ള ശരത്താണ് അറസ്റ്റിലായത്.മെയ് മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റ് ലയത്തിലെ താമസക്കാരിയായ 16 വയസ്സുകാരി കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ശരത്ത് മൊബൈലില്‍ കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും
ഇത് കണ്ട കുട്ടി ബഹളം വെച്ച് വീട്ടുകാരെ അറിയിക്കുകയുമായിരുന്നു . സംഭവത്തിന് ശേഷം പ്രതി മൊബൈല്‍ തീയിട്ട് കത്തിച്ചു കളയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സംഭവം പുറത്തറിയുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയിന്‍ മേല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






