അയ്യപ്പന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും, സപ്താഹ യജ്ഞയവും
അയ്യപ്പന്‍കോവില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും, സപ്താഹ യജ്ഞയവും

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുരാതന ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവവും ശ്രീമത് ഭാഗവത സപ്താഹ യജ്ഞവും മാര്‍ച്ച് 1 മുതല്‍ 8 വരെ നടക്കും. ഭാഗവത ശ്രീ തണ്ണീര്‍മുക്കം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സപ്താഹയഞ്ജം നടക്കുന്നത്. 1 ന് പുലര്‍ച്ചെ 5.30 ന് ക്ഷേത്രം തന്ത്രി ഇടമനയില്ലത്ത് ഈശ്വരന്‍ നമ്പൂതിതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. മാര്‍ച്ച് 2 ന് സപ്താഹ യജ്ഞം ആരംഭിക്കും. യജ്ഞവേദിയിലും ക്ഷേത്രത്തിലും വിവിധ ദിവസങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. മാര്‍ച്ച് 3 ഞായറാഴ്ച രാത്രി 8 ന് കോട്ടയം കുടമാളൂര്‍ കഥകളി യോഗം അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളി. ആറാം തീയതി ബുധനാഴ്ച രാത്രി 8 ന് നേപഥ്യ രാഹുല്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്. 7ന് രാവിലെ 11 ന് മഴവില്‍ മനോരമ ഫെയിം ദേവകി നന്ദന്‍ അവതരിപ്പിക്കുന്ന കുചേലോപഖ്യാനം ,മാര്‍ച്ച് 8 ശിവരാത്രി നാളില്‍ വൈകിട്ട് 7 മണി മുതല്‍ ദേവസേന ഭജന്‍സ് അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം, രാത്രി 9.30 ന് കൊച്ചിന്‍ കാര്‍ണിവല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള, രാത്രി 1.30 ന് ശാസ്താംകോട്ട ആദി അവതരിപ്പിക്കുന്ന ഫോള്‍ക്ക് മ്യൂസിക് ഫെസ്റ്റ് പുലര്‍ച്ചെ 5.30 ന് ബലി തര്‍പ്പണം. എല്ലാ ദിവസവും അന്നദാന മണ്ഡപത്തില്‍ മഹാപ്രസാദമൂട്ടും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ഷാജി കന്നിലേത്ത് , സെക്രട്ടറി എം എസ് പ്രശാന്ത്, ടി കെ രാജു, എം ജി സുകുമാരന്‍, ഗോപിനാഥപിള്ള, സുരേന്ദ്രന്‍ പിള്ള ,ശ്യം എസ് ആചാര്യ, ജയന്‍ വാളിപ്ലാക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






