വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആനക്കുഴി സ്വദേശി റെജിയാണ് മരിച്ചത്. ആനക്കുഴി- വെള്ളാരംകുന്ന് റൂട്ടില്‍ റോഡരികിലുള്ള കിണറിന് സമീപം തിങ്കളാഴ്ച ഉച്ചയോടെ റെജി ഓടിക്കുന്ന ഓട്ടോറിക്ഷയും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കുമളിയിലെ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






