ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം

Apr 23, 2024 - 20:41
Jul 1, 2024 - 21:50
 0
ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചതില്‍ വന്‍ ക്രമക്കേട് ആരോപിച്ചാണ് കമ്മിറ്റിയില്‍ ബഹളവും വാക്കുതര്‍ക്കവുമുണ്ടാത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി പറഞ്ഞു. പഞ്ചായത്തിലെ 34 അങ്കണവാടികളിലേക്ക് ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ചെറിയ തുക ക്വൊട്ടേഷന്‍ വച്ച ്3 പേരെ പ്രസിഡന്റ് അടക്കമുളളവര്‍ ഭീഷണിപ്പെടുത്തി പിന്‍മാറ്റുകയും കൂടിയ തുക ടെണ്ടര്‍ നല്‍കിയ വ്യക്തിക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്‌തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് രൂപ 92 പൈസക്ക് ക്വൊട്ടേഷനെടുത്ത കരാര്‍ ഈ വര്‍ഷം 3 രൂപ 70 പൈസക്കാണ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തെ എതിര്‍ത്ത പ്രതിപക്ഷത്തിന്റെ നിര്‍ദേശം ഭരണ സമിതി അംഗീകരിച്ചില്ലെന്നും ആക്ഷേപമുയരുകയാണ്. എന്നാല്‍ കുറഞ്ഞ തുക ടെണ്ടര്‍ നല്‍കിയ മൂന്ന് പേരും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്‍മാറിയതെന്നും തങ്ങള്‍ ഇവരെ ഭീഷണിപ്പെടുത്തിയതായി രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജിഷ ഷാജി പറഞ്ഞു. പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യമാണ് ഇക്കാര്യത്തിലുള്ളതെന്നും വനിതാ പഞ്ചായത്തംഗങ്ങളോടുള്ള ധാര്‍ഷ്ട്യത്തോടെയുള്ള സമീപനം പ്രതിപക്ഷ അംഗങ്ങള്‍ തിരുത്തണമെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഐഎം ല്‍ ചേര്‍ന്നതോടെയാണ് തനിക്കെതിരെ ഇത്തരത്തില്‍ ആരോപണമുയരുന്നതെന്നും കരാറുകാരന്‍ പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow