പെന്‍ഷന്‍ കുടിശിക: തീയതില്ലാത്ത സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കെ എസ് എസ് പി എ

പെന്‍ഷന്‍ കുടിശിക: തീയതില്ലാത്ത സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കെ എസ് എസ് പി എ

Mar 18, 2024 - 17:25
Jul 6, 2024 - 17:40
 0
പെന്‍ഷന്‍ കുടിശിക: തീയതില്ലാത്ത സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കെ എസ് എസ് പി എ
This is the title of the web page

ഇടുക്കി: പെന്‍ഷന്‍കാരുടെ ഡിഎ കുടിശിഖ പൂര്‍ണമായും നല്‍കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീയതിയില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ച് കെഎസ്എസ്പിഎ. കട്ടപ്പന ട്രഷറിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം കെ എ മാത്യു ഉദ്ഘാടനം ചെയ്തു. 39 മാസത്തെ ഡി. എ കുടിശികയാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ളത്. ഇതില്‍ രണ്ട് ശതമാനം മാത്രമാണ് ഉത്തരവിലുള്ളത് ഉത്തരവില്‍ തീയതിയില്ലാത്തത് വിചിത്രമാണന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കെ. എ. മാത്യു പറഞ്ഞു.

Slide 1
Slide 2

കെ എസ് എസ് പി എ വൈസ് പ്രസിഡന്റ് ജോസ് വെട്ടിക്കാല അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ എം ജേക്കബ്ബ്, വി സി കോശി, തങ്കച്ചന്‍ ജോസഫ്, എഡി ചാക്കോ, മോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

 

What's Your Reaction?

like

dislike

love

funny

angry

sad

wow