കട്ടപ്പന ഇരട്ടക്കൊലപാതകം: രണ്ടാംപ്രതി വിഷ്ണുവിനെ കട്ടപ്പന കോടതിയില്‍ എത്തിച്ചു
കട്ടപ്പന ഇരട്ടക്കൊലപാതകം: രണ്ടാംപ്രതി വിഷ്ണുവിനെ കട്ടപ്പന കോടതിയില്‍ എത്തിച്ചു

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി വിഷ്ണുവിനെ കട്ടപ്പന ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മോഷണത്തിനിടെ വീണ് കാലിന് പരിക്കേറ്റ വിഷ്ണുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. കേസിലെ മുഖ്യപ്രതി നിധീഷിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് പീരുമേട് ജയിലിലേക്ക് മാറ്റിയിരുന്നു. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുശേഷം നിധീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിജയന്റെ ഭാര്യ സുമ ഉള്‍പ്പെടെ മൂന്നുപേരെയും ചോദ്യം ചെയ്യും.
മൊഴികളിലുള്ള വൈരുധ്യത്തില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.കഴിഞ്ഞ ഒന്‍പതിനാണ് മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കുഴിച്ചുമൂടിയ വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കക്കാട്ടുകടയിലെ വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിച്ചുകളഞ്ഞതായാണ് പ്രധാനപ്രതിയുടെ മൊഴി.
What's Your Reaction?






